കുപിതരായ യാത്രക്കാർ വിമാനത്തിനുള്ളിൽ കേന്ദ്ര വ്യോമയാന മന്ത്രിയെ വളഞ്ഞു
കുപിതരായ യാത്രക്കാർ വിമാനത്തിനുള്ളിൽ കേന്ദ്ര വ്യോമയാന മന്ത്രിയെ വളഞ്ഞു
Thursday, December 14, 2017 3:37 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി അ​ശോ​ക് ഗ​ജ​പ​തി രാ​ജു ഉ​ൾ​പ്പെടെ 125 യാ​ത്ര​ക്കാ​ർ ക​യ​റി​യ വി​മാ​നം വൈ​കി​യ​തി​ൽ പൈ​ല​റ്റി​ന് താ​ക്കീ​തും മൂ​ന്ന് എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​നും. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഡ​ൽ​ഹി​യി​ൽ നി​ന്നു വി​ജ​യ​വാ​ഡ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണു യാ​ത്ര​ക്കാ​ർ​ക്ക് കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്. ക്ഷ​മ​ ന​ശി​ച്ച യാ​ത്ര​ക്കാ​ർ വി​മാ​നം വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​യോ​ടു ത​ട്ടി​ക്ക​യ​റി.

യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി വ​ള​ഞ്ഞ​തോ​ടെ വി​മാ​ന​ത്തി​ലി​രു​ന്നു ത​ന്നെ മ​ന്ത്രി എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ദീ​പ് ഖാ​രോ​ള​യോ​ട് മ​ന്ത്രി വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞു.


വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൈ​കി​യെ​ത്തി​യ​തി​ന് ഫ്ളൈ​റ്റ് ക്യാ​പ്റ്റ​ന് താ​ക്കീ​തോ​ടു കൂ​ടി ക​ത്തും ന​ൽ​കി. ആ​റു മ​ണി​ക്ക് ടേ​ക്ക് ഓ​ഫ് ചെ​യ്യേ​ണ്ട വി​മാ​നം മൂ​ട​ൽ​മ​ഞ്ഞു മാ​റി കാ​ഴ്ച വ്യ​ക്ത​മാ​കാ​ൻ വേ​ണ്ടി​യാ​ണു കാ​ത്തു കി​ട​ന്ന​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം ഗ്രൗ​ണ്ടിം​ഗ് സ്റ്റാ​ഫി​നെ അ​റി​യി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​വ​ർ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ പൈ​ല​റ്റി​ന്‍റെ എ​യ​ർ​പോ​ർ​ട്ട് പാ​സി​ൽ എ​ന്തോ ആ​ശ​യ​ക്കു​ഴ​പ്പം തോ​ന്നി​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് സു​ര​ക്ഷാ പ​രി​ശോ​ധ​ന സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടതാ​യും വ​ന്നു. കോ ​പൈ​ല​റ്റ് മാ​ത്ര​മാ​ണ് സ​മ​യ​ത്ത് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 15 മി​നി​റ്റ് വൈ​കി​യാ​ണ് പൈ​ല​റ്റ് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.