മോദി പാക്കിസ്ഥാനെയും ചൈനയെയും കുറിച്ചുമാത്രം പറയുന്നു: രാഹുൽ
Monday, December 11, 2017 2:14 PM IST
ത​​​​രാ​​​​ഡ്(​​​​ഗു​​​​ജ​​​​റാ​​​​ത്ത്): ഗു​​​​ജ​​​​റാ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ചൈ​​​​ന, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ, ജ​​​​പ്പാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും സ്വ​​​​ന്തം സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ഗു​​​​ജ​​​​റാ​​​​ത്തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​ന്നും മി​​​​ണ്ടു​​​​ന്നി​​​​ല്ലെ​​​​ന്നും നി​​​​യു​​​​ക്ത കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

ബി​​​​ജെ​​​​പി കേ​​​​ന്ദ്ര​​​​ത്തി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷം അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ മ​​​​ക​​​​ൻ ജ​​​​യ് ഷാ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ക​​​​ന്പ​​​​നി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച​​​​തി​​​​ൽ മോ​​​​ദി മൗ​​​​നം പാ​​​​ലി​​​​ക്കു​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മാ​​​​റ്റി​​​​ക്ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​റ​​​ഞ്ഞു.


ന​​​​ർ​​​​മ​​​​ദ​​​​യി​​​​ലെ ജ​​​​ലം ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കെ​​​​ത്തി​​​​ച്ചെ​​​​ന്നു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ മോ​​​​ദി ആ​​​​ദ്യം വീ​​​​ന്പി​​​​ള​​​​ക്കിയെ ന്നും രാഹുൽ ആരോപിച്ചു.