ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ചു അ​പ​ക​ടം: ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Monday, December 11, 2017 12:52 PM IST
കോ​യ​ന്പ​ത്തൂ​ർ: ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. വേ​ലാ​ണ്ടി​പാ​ള​യം സു​ൽ​ത്താ​ന്‍റെ മ​ക​ൻ യാ​സ​ർ അ​റാ​ഫ​ത്ത് (19), മേ​ട്ടു​പ്പാ​ള​യം വെ​ങ്കി​ടേ​ഷി​ന്‍റെ മ​ക​ൻ വെ​ള്ളി​ങ്കി​രി (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും യാ​സ​ർ അ​രാ​ഫ​ത്തി​ന്‍റെ വ​ല്യ​ച്്ഛ​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ​ക്കാ​യി പോ​ത്ത​ന്നൂ​രി​ലെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലേ​ക്കു​പോ​യി പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.


അ​വി​നാ​ശി​ലിം​ഗം യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​ത്താ​യി ത​ടാ​കം റോ​ഡി​ൽ​നി​ന്നും ഇ​ഷ്ടി​ക​യു​മാ​യി വ​ന്ന ലോ​റി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

യാ​സ​ർ അ​രാ​ഫ​ത്ത് ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യും വെ​ള്ളി​ങ്കി​രി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​മാ​ണ്. ലോ​റി​ഡ്രൈ​വ​ർ രാ​മ​നാ​ഥ​പു​രം ചി​ന്ന​ക​റു​പ്പ​നെ പോ​ലീ​സ് പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.