കോൺഗ്രസ് ബന്ധം : സിപിഎം പിബിയിൽ ഭിന്നത രൂക്ഷം
കോൺഗ്രസ് ബന്ധം : സിപിഎം പിബിയിൽ ഭിന്നത രൂക്ഷം
Saturday, December 9, 2017 2:35 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച ക​ര​ടു രാഷ്‌ട്രീയപ്ര​മേ​യ​ത്തി​ൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ ഭി​ന്ന​ത രൂ​ക്ഷം.

പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ത​ന്‍റെ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തിയെങ്കി ലും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു പ്രകാശ് കാ​രാ​ട്ട് പ​ക്ഷം. ‌ കോ​ണ്‍ഗ്ര​സു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ധാ​ര​ണ​യും വേ​ണ്ടെ​ന്നു കാ​രാ​ട്ട് പ​ക്ഷം ഇ​ന്ന​ലെ​യും വാ​ദി​ച്ചു. ഈ ​തീ​രു​മാന​ത്തി​ൽ ഉ​റ​ച്ചു നി​ന്നാ​ൽ കോ​ണ്‍ഗ്ര​സു​മാ​യി ധാ​ര​ണ​യു​ള്ള പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യു​ള്ള ബ​ന്ധ​വും ഉ​ല​യും എ​ന്നു യെ​ച്ചൂ​രി ചൂ​ണ്ടി​ക്കാ​ട്ടി. പി​ബി​യി​ൽ സ​മ​വാ​യ​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ടു​ത്ത മാ​സം 19 മു​ത​ൽ 21 കോ​ൽ​ക്ക​ത്ത​യി​ൽ ചേ​രു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി ക​ര​ട് ച​ർ​ച്ച ചെ​യ്യും.

കോൺഗ്രസ് ഉൾപ്പെടെ എ​ല്ലാ മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​മാ​യും സ​ഹ​ക​ര​ണ​മാ​കാം എ​ന്ന ത​ന്‍റെ മു​ൻ​നി​ല​പാ​ടി​നാ​ണു യെ​ച്ചൂ​രി മാ​റ്റം വ​രു​ത്തി​യ​ത്. ബൂ​ർ​ഷ്വാ പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​മോ മു​ന്ന​ണി​യോ വേ​ണ്ടെ​ന്നും ബി​ജെ​പി​യെ മു​ഖ്യ ശ​ത്രു​വാ​യിക്ക​ണ്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​വു​ന​യ​മു​ണ്ടാ​ക്കാം എ​ന്നുമാ​ണ് പു​തി​യ രേ​ഖ​യി​ൽ യെ​ച്ചൂരിയുടെ നി​ല​പാ​ട്. ഈ രേ​ഖ പി​ബി അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു.


ബി​ജെ​പി​യെ മു​ഖ്യ ശ​ത്രു​വാ​യി കാ​ണു​ന്പോ​ഴും പാ​ർ​ട്ടി ന​യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന യാ​തൊ​രു കൂ​ട്ടു​കെ​ട്ടു​ം പാ​ടി​ല്ല എ​ന്ന കാ​രാ​ട്ട് പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടി​നാ​ണു ക​ഴി​ഞ്ഞ പി​ബി യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ര​ണ്ടു നി​ല​പാ​ടു​ക​ളും പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​കും ക​ര​ടി​നു രൂ​പം ന​ൽ​കു​ക.

ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളും പി​ബി ച​ർ​ച്ച ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.