ദേശീയ റോൾ പ്ലേ മത്സരത്തിൽ കല്ലറയുടെ കരുത്തിൽ കേരളം മൂന്നാമത്
ദേശീയ റോൾ പ്ലേ മത്സരത്തിൽ കല്ലറയുടെ കരുത്തിൽ കേരളം മൂന്നാമത്
Friday, December 8, 2017 2:04 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​ഈ​ആ​ർ​ടി ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ റോ​ൾ പ്ലേ ​ആ​ൻഡ് ഫോ​ക്ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് മൂ​ന്നാം സ്ഥാ​നം. കേ​ര​ള​ത്തെ പ്ര​തി​നി​ധി​ക​രി​ച്ച്് തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ ഗ​വ. വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്്. കൗ​മാ​ര​കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​വ​ത​ര​ണ​മാ​ണ് ക​ല്ല​റ സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ട​ത്തി​യ​ത്.

ആ​മി. ആ​ർ. കു​മാ​ർ, ന​ന്ദ​ന സെ​ൻ​കു​മാ​ർ, എ​സ്. അ​ഞ്ജ​ന, എ​സ്. ആ​ർ അ​ഫ്സാ​ന, എ​എ​സ.്്്് അ​ർ​ച്ച​ന എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്്്്. ക​ല്ല​റ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ എ​സ്.​എ​സ് ജീ​ജാ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രും ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ആ​സാ​മി​ന് ഒ​ന്നാം സ്ഥാ​ന​വും മ​ഹാ​രാ​ഷ്‌ട്രയ്ക്ക്്് ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു.

33 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഫൈ​ന​ലി​ൽ ഒ​ന്പ​തു ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.