പദ്മാവതി: പ്രതിഷേധം മരണക്കളിയായി
പദ്മാവതി: പ്രതിഷേധം മരണക്കളിയായി
Friday, November 24, 2017 2:05 PM IST
ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​തി സി​നി​മ​യു​ടെ റി​ലീ​സിം​ഗി​നെ​തി​രേയു​ള്ള പ്ര​തി​ഷേധം രൂ​ക്ഷ​മാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ന​ഹ​ർ​ഗ​ഡ് കോ​ട്ട​യി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെത്തി​യ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തുനി​ന്നു സി​നി​മയ്ക്കെ​തി​രേ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ക​ണ്ടെത്തി.

​മൃ​ത​ദേ​ഹം ക​ണ്ടെ ത്തി​യ കോ​ട്ട​യ്ക്കു​ള്ളി​ലെ പാ​റ​ക്ക​ഷ​ണ​ങ്ങ​ളി​ൽ പ​ദ്മാ​വ​തി​യെ എ​തി​ർ​ത്ത്, ഞ​ങ്ങ​ൾ കോ​ലം ക​ത്തി​ക്കി​ല്ല, കൊ​ല്ലു​ക​യേ ഉ​ള്ളൂ എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​തും ക​ണ്ടെത്തി. ​ഇ​തി​നു​ പു​റ​മേ പാ​റ​ക​ളി​ൽ പ​ദ്മാ​വ​തി​യെ എ​തി​ർ​ക്കു​ന്ന ഞ​ങ്ങ​ൾ കോ​ലം കെ​ട്ടി​ത്തൂ​ക്കി​ല്ല, ഞ​ങ്ങ​ൾ​ക്കു ധൈ​ര്യ​മു​ണ്ട്, അ​വി​ശ്വാ​സി​ക​ൾ​ക്ക് ഇ​തേ ഗ​തി​യു​ണ്ടാ​കും, ചേ​ത​ൻ ത​ന്ത്രി മ​രി​ച്ചു എ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ ആ​ളു​ടേ​തു കൊ​ല​പാ​ത​ക​മാ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.


പ​ദ്മാ​വ​തി സി​നി​മ​യു​ടെ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കൊ​ല​പാ​ത​ക​ത്തി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​തി​നി​ടെ, പ​ദ്മാ​വ​തി സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ഡി​സം​ബ​ർ ഒ​ന്നി​നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം വൈ​കു​ന്ന​തി​നാ​ൽ റി​ലീ​സിം​ഗ് തീ​യ​തി നി​ർ​മാ​താ​ക്ക​ൾ നീ​ട്ടിവ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.