പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ
Friday, November 24, 2017 2:05 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ർ 15ന് ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു വ​രെ​യാ​ണ് സ​മ്മേ​ള​നം. കാബിനറ്റിന്‍റെ രാ​ഷ്‌​ട്രീ​യ​കാ​ര്യ ക​മ്മി​റ്റി​യും സ​മ്മേ​ള​നം ഡി​സം​ബ​ർ 15ന് ​ആ​രം​ഭി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​ന്ന​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ 24, 25 തീ​യ​തി​ക​ളി​ൽ സ​ഭ ചേ​രി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത​കു​മാ​ർ പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഏ​തു വി​ഷ​യ​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കേ​ണ്ട തെ​ന്ന​തു സം​ബ​ന്ധി​ച്ചു കോ​ണ്‍ഗ്ര​സ് കൂ​ടി​യാ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.


ജി​എ​സ്ടി, നോ​ട്ട് നി​രോ​ധ​നം, ജ​മ്മു​കാ​ഷ്മീ​ർ,ഭീ​ക​ര​വാ​ദം, പാ​ക്കി​സ്ഥാ​ൻ ഹാ​ഫീ​സ് സെ​യ്ദി​നെ മോ​ചി​പ്പി​ച്ച സം​ഭ​വം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളു​ണ്ടെ ന്നും ​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ഡി​സം​ബ​ർ 14ന് ​അ​വ​സാ​നി​ക്കും. ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം 18നാ​ണ്.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം സ​ർ​ക്കാ​ർ വൈ​കി​​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.