ജിഷ്ണുക്കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കും
ജിഷ്ണുക്കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കും
Wednesday, November 22, 2017 1:51 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന സി​ബി​ഐ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. ഡി​സം​ബ​ർ അ​ഞ്ചി​ന​കം തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്കാ​മെ​ന്ന് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പി​ങ്കി ആ​ന​ന്ദ് കോ​ട​തി​ക്ക് ഉ​റ​പ്പു​ന​ൽ​കി.

ജി​ഷ്ണു കേ​സ് ഏ​റ്റെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം അ​റി​യി​ക്കേ​ണ്ടത് ​കേ​ന്ദ്ര സ​ർ​ക്കാ​രാ​ണെ​ന്ന് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചി​രു​ന്നു. ജോ​ലി ഭാ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ ജി​ഷ്ണു കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സി​ബി​ഐ​യു​ടെ ചെ​ന്നൈ മേ​ഖ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ച​ത് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.