ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ
ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ
Wednesday, November 22, 2017 1:51 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ പാ​ർ​ല​മ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ർ 15ന് ​ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്നാ​ണു വി​വ​രം. ക്രി​സ്മ​സി​നാ​യി എം​പി​മാ​ർ​ക്ക് നാ​ലു ദി​വ​സം അ​വ​ധി ല​ഭി​ക്കു​മെ​ങ്കി​ലും പു​തു​വ​ർ​ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന് പാ​ർ​ല​മെ​ന്‍റി​ൽ ഹാ​ജ​രാ​കേ​ണ്ടി​വ​രും.

ര​ണ്ട് ഓ​ർ​ഡി​ന​ൻ​സു​ക​ൾ രാ​ഷ്‌​ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ച് ഇ​ന്ന​ലെ അ​യ​ച്ചി​രു​ന്നു. സ​മ്മേ​ള​നം ഡി​സം​ബ​റി​ൽ ത​ന്നെ ചേ​രാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ കാ​ബ​ിനറ്റ് ക​മ്മി​റ്റി തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് ഇ​ക്കാ​ര​ണം കൊ​ണ്ടാ​ണ്.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​വും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ളും കൂ​ട്ടി​മു​ട്ടാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്ന് കേ​ന്ദ്രധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ഡി​സം​ബ​ർ 14ന് ​അ​വ​സാ​നി​ക്കും. 18നാ​ണ് ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം സ​ർ​ക്കാ​ർ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.