ജഡ്ജിമാരുടെ ശന്പള വർധനയ്ക്ക് അംഗീകാരം
ജഡ്ജിമാരുടെ ശന്പള വർധനയ്ക്ക് അംഗീകാരം
Wednesday, November 22, 2017 1:51 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു കാ​ബി​ന​റ്റ് അം​ഗീ​കാ​രം. ഏ​ഴാം ശ​ന്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ സു​പ്രീം​കോ​ട​തി, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ശ​ന്പ​ളം, ഗ്രാ​റ്റി​വി​റ്റി, പെ​ൻ​ഷ​ൻ എ​ന്നി​വ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കാ​ബി​ന​റ്റ് തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള വ​ർ​ധ​ന​യ്ക്കും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും ഹൈ​ക്കോ​ട​തി​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച 2500 ജ​ഡ്ജി​മാ​ർ​ക്ക് പെ​ൻ​ഷ​ൻ, ഗ്രാ​റ്റി​വി​റ്റി വ​ർ​ധ​ന​വി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും. 2016ൽ ​ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ടി.​എ​സ് താ​ക്കൂ​ർ ജ​ഡ്ജി​മാ​രു​ടെ ശ​ന്പ​ള വ​ർ​ധ​ന ന​ട​പ്പാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു ക​ത്തെ​ഴു​തി​യി​രു​ന്നു. ഒ​രു സു​പ്രീം​കോ​ട​തി ജ​ഡ്ജി​ക്കു പ്ര​തി​മാ​സ ശ​ന്പ​ളം ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് എ​ല്ലാ കി​ഴി​വു​ക​ൾ​ക്കും ശേ​ഷം ല​ഭി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ശ​ന്പ​ളം ഇ​തി​ലും മേ​ലെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.