ദീപിക പദുക്കോണിനു പിന്തുണയുമായി കമൽഹാസൻ
ദീപിക പദുക്കോണിനു പിന്തുണയുമായി കമൽഹാസൻ
Tuesday, November 21, 2017 2:06 PM IST
ചെ​​​ന്നൈ: സ​​​ഞ്ജ​​​യ് ലീ​​​ല ബ​​​ൻ​​​സാ​​​ലി​​​യു​​​ടെ​ ‘പ​​​ദ്മാ​​​വ​​​തി’ സി​​​നി​​​മ​​​യി​​​ൽ പ​​​ദ്മാ​​​വ​​​തി​​​യാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ദീ​​​പി​​​ക പ​​​ദു​​ക്കോ​​​ണി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി സൂ​​​പ്പ​​​ർ​​​താ​​​രം ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ രം​​​ഗ​​​ത്തെ​​​ത്തി. ദീ​​​പി​​​ക​​​യു​​​ടെ ത​​​ല​​​യ്ക്കു പ​​​ത്തു​​​കോ​​​ടി രൂ​​​പ ന​​​ല്കു​​​മെ​​​ന്ന ഹ​​​രി​​​യാ​​​ന ബി​​​ജെ​​​പി നേ​​​താ​​​വ് കൊ​​​ല​​​വി​​​ളി ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ൽ ദീ​​​പി​​​ക​​​യു​​​ടെ ത​​​ല സം​​​ര​​​ക്ഷി​​​ക്കാ​​​ൻ താ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​നാ​​​ണെ​​​ന്നു ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ പ​​​റ​​​ഞ്ഞു. പ​​​ദ്മാ​​​വ​​​തി സി​​​നി​​​മ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ര​​​ജ്പു​​​ത് സം​​​ഘ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം അ​​​ഴി​​​ച്ചു​​​വി​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക​​​മ​​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന.


ദീ​​​പി​​​ക​​​യു​​​ടെ ശ​​​രീ​​​ര​​​ത്തേ​​​ക്കാ​​​ൾ ദീ​​​പി​​​ക​​​യു​​​ടെ ത​​​ല സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​ലു​​​മ​​​പ്പു​​​റം അ​​​വ​​​രു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​വും-​​ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ട്വീ​​​റ്റ് ചെ​​​യ്തു. സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സെ​​​ന്‍സർ ബോ​​​ർ​​​ഡ് ഓ​​​ഫ് ഫി​​​ലിം സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ സി​​​നി​​​മ​​​യ്ക്കു പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.