രാഹുൽ പാർട്ടി പ്രസിഡന്‍റായാൽ ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല
രാഹുൽ പാർട്ടി പ്രസിഡന്‍റായാൽ ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല
Monday, November 20, 2017 11:16 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ഹു​ൽ ഗാ​ന്ധി ചു​മ​ത​ല​യേ​റ്റ ശേ​ഷം ഉ​ടൻ മ​റ്റൊ​രു ഉ​പാ​ധ്യ​ക്ഷ​ൻ ഉ​ണ്ടാ​യേ​ക്കി​ല്ല. വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ സോ​ണി​യ​യും രാ​ഹു​ലും ച​ർ​ച്ച​യും കൂ​ടി​യാ​ലോ​ച​ന​ക​ളും തു​ട​ങ്ങു​ക​യു​ള്ളൂ​വെ​ന്ന് ഉ​ന്ന​ത കോ​ണ്‍ഗ്ര​സ് നേ​താ​വ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

എ​ഐ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്സ്ഥാ​ന​ത്തേ​ക്ക് എ.​കെ. ആ​ന്‍റ​ണി​യു​ടെ പേ​ര് പ​രി​ഗ​ണി​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ കിം​വ​ദ​ന്തി മാ​ത്ര​മാ​ണെ​ന്നും അ​ത്ത​ര​മൊ​രു ആ​ലോ​ച​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ന്‍റ​ണി​യോ​ട് അ​ടു​ത്ത നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ എ​ട്ടോ​ടെ ന​ട​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​നം വി​ളി​ച്ചാ​കും രാ​ഹു​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ​പ​ദം ഏ​റ്റെ​ടു​ക്കു​ക. ഡി​സം​ബ​ർ അ​വ​സാ​ന​മോ ജ​നു​വ​രി ആ​ദ്യ​മോ പ്ലീ​ന​റി സ​മ്മേ​ള​നം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലോ ബം​ഗ​ളൂ​രു​വി​ലോ ആ​കും എ​ഐ​സി​സി സ​മ്മേ​ള​ന​ം. പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​കസ​മി​തി​യി​ലെ പ​കു​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. ബാ​ക്കി പ​കു​തി അം​ഗ​ങ്ങ​ളെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്യും.


ഈ ​ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് ആ​രെ​യെ​ങ്കി​ലും നി​യ​മി​ക്ക​ണ​മോ എ​ന്ന കാ​ര്യം നേ​തൃ​ത്വം ആ​ലോ​ചി​ക്കൂ. രാ​ഹു​ൽ ഗാ​ന്ധി​ക്കു വേ​ണ്ടി​യാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് ത​സ്തി​ക സൃ​ഷ്ടി​ച്ച​ത്. എ​ഐ​സി​സി​ പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ രാ​ഹു​ൽ ഗാ​ന്ധി​യാ​കും പി​ന്നീ​ട് നി​യ​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.