ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പോലീസുകാർ മരിച്ചു
Monday, November 20, 2017 11:16 AM IST
ഗി​​രി​​ദി​​ഹ്: ബോം​​ബ് നി​​ർ​​വീ​​ര്യ​​മാ​​ക്കു​​ന്ന​​തി​​നി​​ടെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ബോം​​ബ് പൊ​​ട്ടി​​ത്തെ​​റി​​ച്ച് ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ മ​​രി​​ച്ചു. മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ബോം​​ബ് സ്ക്വാ​​ഡ് അം​​ഗം എ​​എ​​സ്ഐ മു​​ഹ​​മ്മ​​ദ് അ​​ഷ​​റ​​ഫ്, ഗാ​​ർ​​ഡ് മ​​ഹേ​​ന്ദ്ര ടു​​രി എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.


പ​​രി​​ക്കേ​​റ്റ​​വ​​രെ​​ല്ലാം എ​​എ​​സ്ഐ റാ​​ങ്കു​​ള്ള​​വ​​രാ​​ണ്. സ്ഫോ​​ട​​ന​​ത്തി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ​​യും സ​​മീ​​പ വീ​​ടു​​ക​​ളു​​ടെ​​യും ജ​​ന​​ൽ​​ച്ചി​​ല്ലു​​ക​​ൾ ത​​ക​​ർ​​ന്നു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.