ഇന്ദിരാഗാന്ധി മതേതരത്വത്തിന്‍റെ പ്രതീകം: സോണിയാ ഗാന്ധി
ഇന്ദിരാഗാന്ധി മതേതരത്വത്തിന്‍റെ പ്രതീകം: സോണിയാ ഗാന്ധി
Sunday, November 19, 2017 11:07 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ​ക്തി​ക​ൾ​ക്കെ​തി​രേ ധീ​ര​മാ​യി നി​ല​യു​റ​പ്പി​ച്ച മ​തേ​ത​ര​വാ​ദി​യാ​യി​രു​ന്നു ഇ​ന്ദി​രാ ഗാ​ന്ധി​യെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നൂ​റാം ജ​ൻ​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഉ​രു​ക്കു വ​നി​ത​യെ​ന്നാ​ണ് ഇ​ന്ദി​ര​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ള്ള​ത്. പ​ക്ഷേ ആ ​ദൃ​ഢ​ത്വം അ​വ​രു​ടെ പ​ല സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളി​ൽ ഒ​ന്നു മാ​ത്ര​മാ​യി​രു​ന്നു. മ​നു​ഷ്യ​ത്വ​വും അ​നു​ക​ന്പ​യും അ​വ​രു​ടെ പ്ര​ത്യേ​ക​ത​കളാ​യി​രു​ന്നു​വെ​ന്നും സോ​ണി​യ ഓ​ർ​മി​ച്ചു.

എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഇ​ന്ദി​ര​യെ അ​ടു​ത്തു​നി​ന്നു ക​ണ്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്തോ​ട് എ​ത്ര​മാ​ത്രം ആ​ത്മാ​ർ​ഥ​ത അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​ടു​ത്ത​റി​ഞ്ഞി​ട്ടു​മു​ണ്ട്. അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രോ​ടും പാ​വ​പ്പെ​ട്ട​വ​രോ​ടും വ​ല്ലാ​ത്ത മ​മ​ത കാ​ണി​ച്ചി​രു​ന്നു. പി​താ​വ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ വാ​ക്കു​ക​ളെ വ​ള്ളി​പു​ള്ളി വി​ടാ​തെ ഇ​ന്ദി​ര അ​നു​ഗ​മി​ച്ചി​രു​ന്നു​വെ​ന്നും സോ​ണി​യ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ ന​യി​ച്ചി​രു​ന്ന കാ​ല​ത്തു ഭീ​ക​ര​ത​യും യു​ദ്ധ​വും ഉ​ൾ​പ്പ​ടെ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ അ​വ​ർ നേ​രി​ടു​ക​യും മ​റി​ക​ട​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യെ ശ​ക്ത​മാ​ക്കു​ന്ന​തി​ലും ഐ​ക്യ​ത്തി​ലും അ​ഭി​വൃ​ദ്ധി​യി​ലും നി​ല​നി​ർ​ത്തു​ന്ന​തി​ലും ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​തി​ജ്ഞാ​ബ​ദ്ധ​യാ​യി​രു​ന്നെ​ന്നും സോ​ണി​യ ഓ​ർ​മി​ച്ചു.

ച​ട​ങ്ങി​ൽ മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​രും മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​ക്കു പ്ര​ണാ​മം അ​ർ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.