കോണ്‍. പ്രവർത്തകസമിതി യോഗം ഇന്ന്
കോണ്‍. പ്രവർത്തകസമിതി യോഗം ഇന്ന്
Sunday, November 19, 2017 10:48 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ഇ​ന്നു ചേ​രും. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 31നു ​മു​ൻ​പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​ന്ത്യ​ശാ​സ​നം വ​ന്ന​തോ​ടെ​യാ​ണു നേ​തൃ​മാ​റ്റം ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു കോ​ണ്‍ഗ്ര​സ് തി​ര​ക്കി​ട്ടു പ്ര​വേ​ശി​ക്കു​ന്ന​ത്.

സം​സ്ഥാ​നത​ല സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി അ​വ​രോ​ധി​ക്കു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ ഇ​ന്ന​ത്തെ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. പി​സി​സി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ൾ​പ്പ​ടെ സം​ഘ​ട​നാ ത​ല​ത്തി​ൽ താ​ഴേ​ക്കി​ട​യി​ലു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ മു​റ​യ്ക്ക് ഇ​നി പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണു മു​ഖ്യം. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം ഇ​ന്ന​ത്തെ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കേ​ണ്ട സ​മ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​യ​തി, തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി എ​ന്നി​വയും പ്ര​ഖ്യാ​പി​ക്കും.

നി​ല​വി​ൽ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രു മാ​ത്ര​മേ​യു​ള്ളു. അ​ദ്ദേ​ഹ​ത്തെ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്.

ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ​ക്കു മു​മ്പാ​യി രാ​ഹു​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തു​മെ​ന്നാ​ണു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.