ഗുജറാത്തിൽ ബിജെപി 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഗുജറാത്തിൽ ബിജെപി 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Friday, November 17, 2017 2:37 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്/​​​ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്തി​​​ൽ ബി​​​ജെ​​​പി 70 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് രൂ​​​പാ​​​നി, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തി​​​ൻ പ​​​ട്ടേ​​​ൽ, സം​​​സ്ഥാ​​​ന ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ജി​​​ത്തു വ​​​ഘാ​​​നി എ​​​ന്നി​​​വ​​​ർ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. 182 അംഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഡി​​​സം​​​ബ​​​ർ 9, 14 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ച 70 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 18 പേ​​​ർ പ​​​ട്ടേ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ്. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​യ 16 പേ​​​രും മൂ​​​ന്നു പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്കാ​​​രും 11 പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​രും സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. നാ​​​ലു വ​​​നി​​​ത​​​ക​​​ളും പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം ക​​​ണ്ടു. മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് രൂ​​​പാ​​​നി രാ​​​ജ്കോ​​​ട്ട് വെ​​​സ്റ്റി​​​ൽ വീ​​​ണ്ടും ജ​​​ന​​​വി​​​ധി തേ​​​ടും. നി​​​തി​​​ൻ പ​​​ട്ടേ​​​ൽ മെ​​​ഹ്സാ​​​ന​​​യി​​​ലും ജി​​​ത്തു വ​​​ഘാ​​​നി ഭാ​​​വ്ന​​​ഗ​​​ർ വെ​​​സ്റ്റി​​​ലും മ​​​ത്സ​​​രി​​​ക്കും. 15 മ​​​ന്ത്രി​​​മാ​​​രും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​കും. 49 സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കും.


അ​​​ഞ്ചു മു​​​ൻ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും. രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ലി​​​നെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്ത​​​വ​​​രാ​​​ണി​​​വ​​​ർ. എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റി​​​യ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ഭോ​​​ലാ​​​ഭാ​​​യ് ഗോ​​​ഹെ​​​ലി​​​നു സീ​​​റ്റ് കി​​​ട്ടി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.