കു​ത്തേ​റ്റു മ​രി​ച്ച​നി​ല​യി​ൽ
Tuesday, November 14, 2017 10:59 PM IST
കോ​യ​ന്പ​ത്തൂ​ർ: വ​യോ​ധി​ക​നെ കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രി​യ​നാ​യ്ക്ക​ൻ​പാ​ള​യം മു​നി​യ​പ്പ​ന്‍റെ മ​ക​ൻ പ​ഴ​നി​ച്ചാ​മി (72)യാ​ണ് മ​രി​ച്ച​ത്. കോ​വി​ൽ​പാ​ള​യ​ത്ത് പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ടി​നു പി​റ​കു​വ​ശ​ത്ത് ത​ല​യി​ലും വ​യ​റി​നും പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​ണ് അ​യ​ൽ​ക്കാ​ർ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​ളി​വി​ൽ​പോ​യ പ​ഴ​നി​ച്ചാ​മി​യു​ടെ അ​യ​ൽ​വാ​സി രാ​മ​സ്വാ​മി (60), മ​ക​ൻ യേ​ശു​ദാ​സ് (25) എ​ന്നി​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.