പ്രവേശന പരീക്ഷ നടത്താൻ ദേശീയ ഏജൻസി
Sunday, November 12, 2017 12:41 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ സ്വ​ത​ന്ത്രഏ​ജ​ൻ​സി വ​രു​ന്നു.
നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ) ഒ​രു സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി രൂ​പ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് അ​നു​മ​തി ന​ല്കി.
]
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐ​ഐ​ടി)​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ​ഇ​ഇ) തു​ട​ങ്ങി​യ​വ​ഇ​നി എ​ൻ​ടി​എ ന​ട​ത്തും. സി​ബി​എ​സ്ഇ, എ​ഐ​സി​ടി​ഇ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പ്ര​വേ​ശ​ന പ​രീ​ക്ഷാ ചു​മ​ത​ല ഈ ​ഏ​ജ​ൻ​സി​യി​ലേ​ക്കു മാ​റും. സി​ബി​എ​സ്ഇ​യാ​ണ് ജെ​ഇ​ഇ മെ​യി​ൻ, യു​ജി​സി നെ​റ്റ്, സി​ടെ​റ്റ് എ​ന്നി​വ​യും ന​ട​ത്തു​ന്ന​ത്.