കെപിസിസി പട്ടിക: രാഹുലിന് അതൃപ്തി
കെപിസിസി പട്ടിക: രാഹുലിന് അതൃപ്തി
Sunday, October 22, 2017 11:26 AM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​കാ​ത്ത​തി​ൽ കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​തൃ​പ്തി. ഭാ​ര​വാ​ഹി​പട്ടി​ക​യു​ടെ പേ​രി​ലു​ള്ള എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് ധി​ക്കാ​ര​പ​ര​മാ​ണെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് വി​ല​യി​രു​ത്തി.
കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ക​ടും​പി​ടിത്തം തു​ട​ർ​ന്നാ​ൽ കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി എ​ഐ​സി​സി സ​മ്മേ​ള​നം ന​ട​ത്താ​ൻ മ​ടി​ക്കി​ല്ലെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നെ അ​റി​യി​ച്ച​താ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ, പി​ന്നോ​ക്ക സം​വ​ര​ണ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ത്ത ഭാ​ര​വാ​ഹി പ​ട്ടി​ക അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് സം​സ്ഥാ​ന നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ എ, ​ഐ ഗ്രൂ​പ്പു​ക​ൾ ത​യാ​റാ​യി​ല്ല. എം​പി​മാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ളും വ​ക​വ​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, മു​തി​ർ​ന്ന് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്, തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ന​ട​ത്തി​യ പ്ര​ശ്ന​പ​രി​ഹാ​ര ച​ർ​ച്ച​ക​ളി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​താ​ണു ഹൈ​ക്ക​മാ​ൻ​ഡി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.


സം​വ​ര​ണ നി​ർ​ദേ​ശ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി എ​ത്ര​യും വേ​ഗം സ​മ​വാ​യ​മു​ണ്ടാ​ക്കി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. മു​കു​ൾ വാ​സ്നി​ക്കു​മാ​യി ച​ർ​ച്ച ന​ട​ത്തി അ​ന്തി​മതീ​രു​മാ​ന​മെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ട്ടി​ക​യി​ൽ ഹൈ​ക്ക​മാ​ൻ​ഡ് മാ​റ്റം വ​രു​ത്ത​ട്ടെ​യെ​ന്നാ​ണ് എ, ​ഐ ഗ്രൂ​പ്പു​ക​ൾ നി​ല​പാ​ട​റി​യി​ച്ച​ത്. അ​ല്ലെ​ങ്കി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ട്ടെ​യെ​ന്നു​മാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ വ​ഴി ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.