വീർഭദ്ര സിംഗിന്‍റെ മകനു നിയമസഭാ സീറ്റ്
Sunday, October 22, 2017 11:10 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ ര​​ണ്ടാം ഘ​​ട്ട സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക കോ​​ൺ​​ഗ്ര​​സ് പു​​റ​​ത്തി​​റ​​ക്കി. വീ​​ർ​​ഭ​​ദ്ര സിം​​ഗി​​ന്‍റെ മ​​ക​​ൻ വി​​ക്ര​​മാ​​ദി​​ത്യ സിം​​ഗ് സിം​​ല റൂ​​റ​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ ജ​​ന​​വി​​ധി തേ​​ടും. മു​​ന്പ് വീ​​ർ​​ഭ​​ദ്ര സിം​​ഗ് പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​രു​​ന്ന മ​​ണ്ഡ​​ല​​മാ​​ണി​​ത്. മ​​ന്ത്രി കൗ​​ൾ സിം​​ഗ് ഠാ​​ക്കൂ​​റി​​ന്‍റെ മ​​ക​​ൾ ച​​ന്പാ ഠാ​​ക്കൂ​​ർ മ​​ണ്ഡി സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കും. ഒ​​രു കു​​ടും​​ബം, ഒ​​രു സീ​​റ്റ് എ​​ന്ന ന​​യ​​ത്തി​​ൽ വീ​​ർ​​ഭ​​ദ്ര സിം​​ഗി​​നും കൗ​​ൾ സിം​​ഗി​​നും ഇ​​ള​​വു ന​​ല്കി.


ത​​ന്‍റെ മ​​ക​​ൻ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​കു​​മെ​​ന്നു വീ​​ർ​​ഭ​​ദ്ര സിം​​ഗ് പ​​ര​​സ്യ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ആ​​ർ​​കി മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു സിം​​ഗ് ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്.
ഇ​​ന്ന​​ലെ എ​​ട്ടു സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണു പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​തോ​​ടെ 68 സീ​​റ്റു​​ക​​ളി​​ലെ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി. ന​​വം​​ബ​​ർ ഒ​​ന്പ​​തി​​നാ​​ണു ഹി​​മാ​​ച​​ലി​​ൽ വോ​​ട്ടെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.