സിബി ജോർജ് സ്വിറ്റ്സർലൻഡ് - വത്തിക്കാൻ അംബാസഡർ
സിബി ജോർജ്  സ്വിറ്റ്സർലൻഡ് - വത്തിക്കാൻ അംബാസഡർ
Saturday, October 21, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി ജോ​ർ​ജ് ഐ​എ​ഫ്എ​സിനെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. വ​ത്തി​ക്കാ​ൻ അം​ബാ​സഡ​റു​ടെ അ​ധി​കചു​മ​ത​ല​യും ഇ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യേ​ക്കും. പാ​ലാ പൊ​ടി​മ​റ്റം കു​ടും​ബാം​ഗ​മാ​യ ഇ​ദ്ദേ​ഹം ഇപ്പോൾ വി​ദേ​ശ​കാ​ര്യമ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാണ്. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പുതിയ ചു​മ​ത​ല​യേ​ൽ​ക്കുമെന്ന് അദ്ദേഹം ദീപികയോ ടു പറഞ്ഞു.

സ്മി​ത പു​രു​ഷോ​ത്തം ആ​യി​രു​ന്നു സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ അം​ബാ​സഡ​റാ​യി നി​യ​മി​ത​രാ​വു​ന്ന​വ​ർ​ക്കാ​ണ് സാ​ധാ​ര​ണ വ​ത്തി​ക്കാ​ൻ അം​ബാ​സഡ​റു​ടെ ചു​മ​ത​ല കൂ​ടി ന​ൽ​കു​ന്ന​ത്.

1993 ബാ​ച്ചി​ലെ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ബി, കെ​യ്റോ, ദോ​ഹ, ഇ​സ്‌ലാമാ​ബാ​ദ്, വാ​ഷിം​ഗ്ട​ണ്‍, ടെ​ഹ്റാ​ൻ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ബ​സി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠിച്ചി​ട്ടു​ണ്ട്. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മി​ഷ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് 2014ൽ ​മി​ക​ച്ച വി​ദേ​ശ​കാ​ര്യ സേ​വ​ന​ത്തി​നു​ള്ള എ​സ്.​കെ. സിം​ഗ് പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.


പാ​ലാ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യും സി​ഇ​ഒ​യു​മാ​യി​രു​ന്ന പി.​ടി. ജോ​ർ​ജി​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​നാ​ണ് സി​ബി ജോ​ർ​ജ്. 1967ൽ ​ജ​നി​ച്ച സി​ബി, പാ​ലാ സെ​ന്‍റ് വി​ൻ​സെ​ന്‍റ് സ്കൂ​ൾ, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എന്നിവിടങ്ങളിൽ പഠിച്ചു. ക​യ്റോ​യി​ലെ അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​യി​രു​ന്ന് ഉ​പ​രി​പ​ഠ​നം. അ​റ​ബി ഭാ​ഷ​യി​ലും പ്രാ​വീ ണ്യം നേ​ടി​യി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല പാ​ന്പൂ​രേ​ത്ത് കു​ടും​ബാം​ഗം ജോ​യി​സാ​ണ് ഭാ​ര്യ. എ​ൽ​ഹി​ത, ആ​യി​ല്യ, വ​ക്ക​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സാ​ബു, ദീ​പ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.