ബോഫോഴ്സ്: പുനരന്വേഷണത്തിനു സിബിഐ കേന്ദ്രത്തിന്‍റെ അനുമതി തേടി
ബോഫോഴ്സ്: പുനരന്വേഷണത്തിനു സിബിഐ കേന്ദ്രത്തിന്‍റെ അനുമതി തേടി
Saturday, October 21, 2017 12:58 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്സ് അ​ഴി​മ​തിക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സി​ബി​ഐ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി. യൂ​റോ​പ്പ് ആ​സ്ഥാ​ന​മാ​യു​ള്ള ഹി​ന്ദു​ജ ബ്ര​ദേ​ഴ്സി​നെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ 2005ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് സി​ബി​ഐ കേ​ന്ദ്ര പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് മ​ന്ത്രാ​ല​യ​ത്തി​നു നല്കി.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​മു​ള്ള ബൊ​ഫോ​ഴ്സ് ആ​യു​ധ ഇ​ട​പാ​ടി​ൽ 2005 മേ​യി​ലാ​ണ് ഹി​ന്ദു​ജ ബ്ര​ദേ​ഴ്സി​നെ​യും ക​ന്പ​നി​യെ​യും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. ഇ​തി​നെ​തി​രേ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സി​ബി​ഐ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ങ്കി​ലും അ​ന്ന​ത്തെ യു​പി​എ സ​ർ​ക്കാ​ർ അ​തു നി​ഷേ​ധി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ പ്രൈ​വ​റ്റ് ഡി​റ്റ​ക്ടീ​വാ​യ മൈ​ഖേ​ൽ ഹെ​ർ​ഷ്മാ​ൻ ബോഫോ​ഴ്സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ​യു​ടെ പു​തി​യ നീ​ക്കം. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഫെ​യ​ർ​ഫാ​ക്സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യ ഹെ​ർ​ഷ്മാ​ൻ, ബൊ​ഫോ​ഴ്സ് അ​ഴി​മ​തി​യി​ൽ രാ​ജീ​വ് ഗാ​ന്ധി​ക്കു പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് സ്വി​സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.