ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ അന്തരീക്ഷം കൂടുതൽ കലുഷിതം
ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ അന്തരീക്ഷം കൂടുതൽ കലുഷിതം
Friday, October 20, 2017 1:19 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് ഏ​റ്റ​വുമ​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മൂ​ല​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​ത് നി​ൽ​ക്കു​ന്ന​തി​നി​ടെ, ദീ​പാ​വ​ലി​ക്കു​ശേ​ഷം ഡ​ൽ​ഹി​യി​ലെ കാ​ലാ​വ​സ്ഥ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യി.

ഇ​ന്ന​ലെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തിലെ അ​ന്ത​രീ​ക്ഷം ക​രി​യും പു​ക​യും നി​റ​ഞ്ഞ​താ​യി​രു​ന്നു. പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന​യ്ക്ക് സു​പ്രീംകോ​ട​തി വി​ല​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പൊ​ട്ടി​ക്കു​ന്ന​തി​ന് അ​തൊ​രു ത​ട​സ​മാ​യി​ല്ല. സെ​ൻ​ട്ര​ൽ പൊ​ലൂ​ഷ​ൻ ക​ണ്‍ട്രോ​ൾ ബോ​ർ​ഡി​ന്‍റെ എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡെ​ക്സി​ൽ ഇ​ത്ത​വ​ണ 319 ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 431 ആ​യി​രു​ന്നു.

ദീ​പാ​വ​ലി​ക്കു​ശേ​ഷം ഡ​ൽ​ഹി​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ജീ​വ​ന് അ​പ​ക​ട​ക​ര​മാ​യ അ​ള​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ്വാ​സ​കോ​ശ​ത്തി​ൽ പ്ര​വേ​ശി​ച്ചു ര​ക്ത​ത്തി​ൽ ക​ല​ർ​ന്ന് മ​നു​ഷ്യ​രെ രോ​ഗാ​വ​സ്ഥ​യി​ലാ​ക്കു​ന്ന പി​എം 2.5, പി​എം 10 എ​ന്നി​വ​യു​ടെ അ​ള​വ് കു​ത്ത​നെ ഉ​യ​രു​ക​യാ​യി​രു​ന്നു.


അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 15 വ​രെ​ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ നി​രോ​ധിച്ചിട്ടുണ്ട്. ഇ​തി​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ൾ, മൊ​ബൈ​ൽ ട​വ​റു​ക​ൾ, മെ​ട്രോ റെ​യി​ൽ​വെ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു കൂ​ടാ​തെ ബ​ദ​ർ​പൂ​രി​ലെ താ​പ​വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഇ​ട​ക്കാ​ല​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തും ഡ​ൽ​ഹി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.