ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Friday, October 20, 2017 11:06 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി ന​ഴ്സി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ(​എ​യിം​സ്) ന​ഴ്സ് അ​നി​ത ജോ​സ​ഫി​നെ (34) യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണൂ​ർ ഉ​ദ​യ​ഗി​രി ശാ​ന്തി​പു​ര​ത്തെ ച​വ​രം​പ്ലാ​ക്ക​ൽ ജോ​സ്-​ലി​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും കോ​ഴി​ക്കോ​ട് ഈ​ങ്ങാ​പ്പു​ഴ പു​ലി​മ​ല​യി​ൽ പി.​പി. ര​ജീ​ഷി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​നി​ത​യെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ദേ​വ​ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​മാ​യി എ​യിം​സി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ദേ​വ​ലി ദേ​വ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​എ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഡ​ൽ​ഹി തു​ഗ്‌​ള​ക്കാ​ബാ​ദ് ബ​ന്ദ്ര ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. അ​മ്മ ലി​സി. മ​ക്ക​ൾ: ദി​യ, ഡോ​ണ്‍.


അ​തേ​സ​മ​യം, കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന അ​നി​ത​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഭ​ർ​ത്താ​വ് ര​ജീ​ഷ് മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഒ​രു മാ​സം മു​ന്പ് അ​നി​ത അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​നെ​യും കൂ​ട്ടി​യാ​ണ് ജോ​ലി​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.