യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, October 20, 2017 10:50 AM IST
കോ​യ​ന്പ​ത്തൂ​ർ: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ര​സി​പു​രം സെ​ല​മ​ണ്ണൂ​ർ ദൈ​വ​ര​ത്്ന​ത്തി​ന്‍റെ മ​ക​ൻ രാ​മാ​ന​ന്ദ​മൂ​ർ​ത്തി (38)യാ​ണ് മ​രി​ച്ച​ത്. ന​ര​സി​പു​രം ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​നു സ​മീ​പ​ത്താ​യി ക​ത്തി​ക്ക​രി​ഞ്ഞ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി ആ​ല​ന്തു​റെ പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ​തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത് രാ​മാ​ന​ന്ദ​നാ​ണെ​ന്നു ക​ണ്ടെ​ത്തി.


സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് രാ​മാ​ന​ന്ദ​നെ അ​ടി​ച്ചു​കൊ​ന്ന​ശേ​ഷം തെ​ളി​വു ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം പെ​ട്രോ​ൾ ഒ​ഴി​ച്ചു ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ആ​ല​ന്തൂ​റൈ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.