വിഎച്ച്പി, കർണി സേനാംഗങ്ങൾ അറസ്റ്റിൽ
Thursday, October 19, 2017 12:19 PM IST
സൂ​​​റ​​​ത്ത്: പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ പോ​​​കു​​​ന്ന ബോ​​​ളി​​​വു​​​ഡ് ച​​​ല​​​ച്ചി​​​ത്രം പ​​​ദ്മാ​​​വ​​​തി​​​യി​​​ൽ ടൈ​​​റ്റി​​​ൽ ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ണി​​​നെ ചി​​​ത്രീ​​​ക​​​രി​​​ച്ച രം​​​ഗോ​​​ലി(​​​നി​​​ല​​​ത്തെ​​​ഴു​​​ന്ന വ​​​ർ​​​ണ​​​ക്ക​​​ളം) ന​​​ശി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്തി(​​​വി​​​എ​​​ച്ച്പി)​​​ലെ ഒ​​​രാ​​​ളും ക​​​ർ​​​ണി സേ​​​ന എ​​​ന്ന ഹി​​​ന്ദു സം​​​ഘ​​​ട​​​ന​​​യി​​​ലെ നാ​​​ലു​​​പേ​​​രും അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്തി​​​ൽ ഒ​​​രു മാ​​​ളി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ക്ര​​​മം. പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​രു ക​​​ലാ​​​കാ​​​ര​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ രം​​​ഗോ​​​ലി ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ൽ ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ൺ കേ​​​ന്ദ്ര​​​മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി​​​യോ​​​ട് ട്വി​​​റ്റ​​​റി​​​ൽ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.


ആ​​​വി​​​ഷ്കാ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും അ​​​ക്ര​​​മം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും സൂ​​​റ​​​ത്ത് ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​തീ​​​ഷ് ശ​​​ർ​​​മ വ്യ​​​ക്ത​​​മാ​​​ക്കി. ഏ​​​താ​​​നും പേ​​​ർ കൂ​​​ടി പി​​​ടി​​​യി​​​ലാ​​​കാ​​​നു​​​ണ്ട്.

സ​​​ഞ്ച​​​യ് ലീ​​​ല ബ​​​ൻ​​​സാ​​​ലി സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ചി​​​ത്ര​​​ത്തി​​​നെ​​​തി​​​രേ മു​​​ന്പും പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ച​​​രി​​​ത്ര​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ക​​​ർ​​​ണി സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ചി​​​ത്ര​​​ത്തി​​​ന്‍റെ പോ​​​സ്റ്റ​​​റു​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.