ഇപിഎഫ് അംഗങ്ങൾക്ക് ആധാറും യുഎഎനും ബന്ധിപ്പിക്കാൻ സൗകര്യം
Wednesday, October 18, 2017 1:11 PM IST
ന്യൂ​ഡ​ൽ​ഹി: യൂ​ണി​വേ​ഴ്സ​ൽ അ​ക്കൗ​ണ്ട് ന​ന്പ​ർ (യു​എ​എ​ൻ) ഉ​ള്ള എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (ഇ​പി​എ​ഫ്) അം​ഗ​ങ്ങ​ൾ​ക്ക് ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ൻ പു​തി​യ സൗ​ക​ര്യം.

epfoindia.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ സ​ർ​വീ​സ് വ​ഴി ഇ​കെ​വൈ​സ് പോ​ർ​ട്ട​ലി​ൽ ക​ട​ന്ന് ലി​ങ്ക് യു​എ​എ​ൻ ആ​ധാ​ർ എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ മ​തി. യു​എ​എ​ൻ അ​ടി​ച്ചാ​ൽ മൊ​ബൈ​ലി​ലോ ഇ​മെ​യി​ലി​ലോ വ​ൺ​ടൈം പാ​സ് വേ​ർ​ഡ് (ഒ​ടി​പി) ല​ഭി​ക്കും. അ​തു വൈ​രി​ഫൈ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ആ​ധാ​ർ ന​ന്പ​ർ ന​ല്ക​ണം. വീ​ണ്ടും ഒ​ടി​പി ല​ഭി​ക്കും. അ​തു വെ​രി​ഫൈ ചെ​യ്താ​ൽ ലി​ങ്കിം​ഗ് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.