കാമുകനു പണം കൊടുക്കാൻ വൃക്ക വിൽക്കാനൊരുങ്ങി യുവതി
Wednesday, October 18, 2017 1:11 PM IST
ന്യൂ​ഡ​ൽ​ഹി: കാ​മു​ക​നു പ​ണം ന​ൽ​കാ​ൻ വൃ​ക്ക വി​ൽ​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ യു​വ​തി​യെ വ​നി​താ ക​മ്മീ​ഷ​ൻ ര​ക്ഷ​പ്പെ​ടു​ത്തി. ബി​ഹാ​റി​ൽ നി​ന്നെ​ത്തി​യ 21 വ​യ​സു​ള്ള യു​വ​തി​യാ​ണ് ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക വി​ൽ​ക്കാ​ൻ എ​ത്തി​യ​ത്. വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി അ​യ​ൽ​വാ​സി​യാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, വീ​ട്ടു​കാ​ർ ഈ ​ബ​ന്ധ​ത്തെ അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ല. കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ കാ​മു​ക​നാ​യ യു​വാ​വ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദാ​ബാ​ദി​ലേ​ക്കു മാ​റി. വീ​ട്ടു​കാ​രോ​ടു വ​ഴ​ക്കി​ട്ട യു​വ​തി വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​യാ​ളെ തേ​ടി​യെ​ത്തി. എ​ന്നാ​ൽ, ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ 1,80,000 രൂ​പ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​വ​ശ്യം. മ​റ്റൊ​രു വ​ഴി​യും കാ​ണാ​തി​രു​ന്ന യു​വ​തി അ​ങ്ങ​നെ​യാ​ണ് സ്വ​ന്തം വൃ​ക്ക വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.


ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. വൃ​ക്ക ത​ട്ടി​പ്പി​ന്‍റെ ക​ളി​യാ​ണെ​ന്നു സം​ശ​യി​ച്ചാ​യി​രു​ന്നു പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വ​നി​താ ക​മ്മീ​ഷ​നെ​യും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സും വ​നി​താ ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മെ​ത്തി യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു പോ​യി.

കാ​മു​ക​നെ​തി​രേ കേ​സ് കൊ​ടു​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങാ​തി​രു​ന്ന യു​വ​തി വീ​ട്ടു​കാ​രോ​ടൊ​പ്പം പി​ന്നീ​ട് ബീ​ഹാ​റി​ലേ​ക്കു മ​ട​ങ്ങി. കേ​സ് ബീ​ഹാ​ർ വ​നി​താ ക​മ്മീ​ഷ​നു കൈ​മാ​റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.