ഡോക ലാ: വിശദീകരണം കേൾക്കാൻ ആറ് എംപിമാർ മാത്രം
Wednesday, October 18, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യു​മാ​യി സി​ക്കിം അ​തി​ർ​ത്തി​യി​ലെ ഡോ​ക ലാ​യി​ൽ നി​ല​നി​ന്ന സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കാ​ൻ 30 അം​ഗ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ലെ ആ​റം​ഗ​ങ്ങ​ൾ മാ​ത്രം. ശ​ശി ത​രൂ​ർ അ​ധ്യ​ക്ഷ​നാ​യ വി​ദേശ​കാ​ര്യ സ്ഥി​രം സ​മി​തി​യാ​ണ് ഇ​ന്ന​ലെ സ​മ്മേ​ളി​ച്ച​ത്.

വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ​ങ്ക​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി​യി​ൽ​നി​ന്നു റി​ച്ചാ​ർ​ഡ് ഹേ ​മാ​ത്ര​മേ പ​ങ്കെ​ടു​ത്തു​ള്ളൂ. രോ​ഹിം​ഗ്യ വി​ഷ​യ​വും വി​ശ​ദീ​ക​രി​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.