ലാവ്‌ലിൻ: കസ്തൂരിരംഗന്‍റെ ഹർജി നാളെ പരിഗണിക്കും
ലാവ്‌ലിൻ: കസ്തൂരിരംഗന്‍റെ ഹർജി നാളെ പരിഗണിക്കും
Monday, October 16, 2017 12:09 PM IST
ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് നാ​ലാം പ്ര​തി ക​സ്തൂ​രി​രം​ഗ അ​യ്യ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, അ​മി​ത​വ് റോ​യി എ​ന്നി​വ​രു​ടെ ബെ​ഞ്ച് 27നാ​വും പ​രി​ഗ​ണി​ക്കു​ക.

ലാ​വ്‌​ലി​ൻ ഇ​ട​പാ​ടി​ൽ നാ​ലാം പ്ര​തി​യാ​യ ക​സ്തൂ​രി​രം​ഗ അ​യ്യ​ർ കെ​എ​സ്ഇ​ബി മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. കേ​സി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ പ്ര​തി​യാ​യി​രു​ന്ന മു​ൻ വൈ​ദ്യു​തിമ​ന്ത്രി​യും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ ഉൗ​ർ​ജ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.