വിവിഐപി ഹെലികോപ്റ്റർ: കന്പനി ഡയറക്ടർക്കു ജാമ്യമില്ല
Monday, October 16, 2017 12:09 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 3600 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​വി​​​ഐ​​​പി ഹെ​​​ല്കോ​​​പ്റ്റ​​​ർ ക​​​രാ​​​ർ ഇ​​​ട​​​പാ​​​ടി​​​ൽ അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​മി​​​ട​​​പാ​​​ടു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള യു​​​എ​​​ച്ച്‌​​​വൈ സ​​​ക്സേ​​​ന ആ​​​ൻ​​​ഡ് മാ​​​ട്രി​​​ക്സ് ഹോ​​​ൾ​​​ഡിം​​​ഗ്സ് ക​​​ന്പ​​​നി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ശി​​​വാ​​​നി സ​​​ക്സേ​​​ന ന​​​ല്കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ ഡ​​​ൽ​​​ഹി കോ​​​ട​​​തി ത​​​ള്ളി.

​​​കേ​​​സി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് പ്ര​​​ത്യേ​​​ക ജ​​​ഡ്ജി അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു. ശി​​​വാ​​​നി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് രാ​​​ജീ​​​വ് ഒ​​​ളി​​​വി​​​ലാ​​​ണ്.


എ​​​ൻ​​​ഫോ​​​ഴ്സ​​​്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ എ​​​ൻ.​​​കെ. മേ​​​ത്ത ശി​​​വാ​​​നി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ കോ​​​ട​​​തി​​​യി​​​ൽ എ​​​തി​​​ർ​​​ത്തു. ജാ​​​മ്യം ന​​​ല്കി​​​യാ​​​ൽ തെ​​​ളി​​​വു​​​ ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നു മേ​​​ത്ത കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ർ 13ന് ​​​ശി​​​വാ​​​നി, രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ എ​​​ൻ​​​ഫോ​​​ഴ്മെ​​​ന്‍റ് കു​​​റ്റ​​​പ​​​ത്രം ന​​​ല്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.