ആധാർ നിർബന്ധം ആക്കിയതിന് എതിരേ ഹർജി
ആധാർ നിർബന്ധം ആക്കിയതിന് എതിരേ ഹർജി
Sunday, October 15, 2017 10:44 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് അ​ക്കൗ​ണ്ടി​നും മൊ​ബൈ​ൽ ന​ന്പ​റി​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി. ഗ​വേ​ഷ​ക​യും സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​യു​മാ​യ ക​ല്യാ​ണി മേ​നോ​നാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യും മൊ​ബൈ​ൽ ന​ന്പ​റു​മാ​യും ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യ നി​ർ​ദേ​ശം വ്യ​ക്തി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും ക്ഷേ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ധാ​ർ ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്നു സു​പ്രീംകോ​ട​തി നേ​രത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് മ​റി​ക​ട​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നും അ​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹ​ർ​ജി ദീ​പാ​വ​ലി അ​വ​ധി​ക്കു ശേ​ഷം സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.