കേജരിവാളിന്‍റെ മോഷണം പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കേജരിവാളിന്‍റെ മോഷണം പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
Saturday, October 14, 2017 12:06 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ കാ​ണാ​താ​യ കാ​ർ ഗാ​സി​യാ​ബാ​ദി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗാ​സി​യ​ബാ​ദ് പോ​ലീ​സ് വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ചു ഡ​ൽ​ഹി പോ​ലീ​സെ​ത്തി എ​ൻ​ജി​ന്‍റെ ചേ​സി​സ് ന​ന്പ​ർ നോ​ക്കി കേ​ജ​രി​വാ​ളി​ന്‍റെ കാ​റാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽനി​ന്ന് ഒ​രു വാ​ളും ക​ണ്ടെ​ടു​ത്തു. കാ​ർ മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് എം.​എ​സ്. ര​ണ്‍ധാ​വ പ​റ​ഞ്ഞു.


ഡ​ൽ​ഹി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ഭാ​ഗ​മാ​യ ഗാ​സി​യാ​ബാ​ദി​ലെ മോ​ഹ​ൻ​ന​ഗ​റി​ൽ ഡ​ൽ​ഹി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി എ​ന്നാ​ണ് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. അ​തി​നി​ടെ കാ​ർ മോ​ഷ​ണം പോ​യ ഡ​ൽ​ഹി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്തെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.