ദാവൂദിന്‍റെ ഭാര്യ കഴിഞ്ഞ വർഷം ഇന്ത്യയിലെത്തി പിതാവിനെ കണ്ടു
Friday, September 22, 2017 12:39 PM IST
മും​​​ബൈ: അ​​​ധോ​​​ലോ​​​ക​​​നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ ഭാ​​​ര്യ മെ​​​ഹ്ജ​​​ബി​​​ൻ ഷെ​​​യ്ഖ്(​​​സു​​​ബീ​​​ന സ​​​രി​​​ൻ) ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മും​​​ബൈ​​​യി​​​ലെ​​​ത്തി അ​​​വ​​​രു​​​ടെ പി​​​താ​​​വ് സ​​​ലിം കാ​​​ഷ്മീ​​​രി​​​യെ ക​​​ണ്ട​​​താ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

ദാ​​​വൂ​​​ദി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഇ​​​ഖ്ബാ​​​ൽ ക​​​സ്ക​​​ർ ആ​​​ണ് ഞെ​​​ട്ടി​​​ക്കു​​​ന്ന ഈ വി​​​വ​​​രം പോ​​​ലീ​​​സി​​​നു ന​​​ല്കി​​​യ​​​ത്. കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​താ​​​വി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടി​​​യ​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​ഖ്ബാ​​​ലി​​​ൽ​​​നി​​​ന്ന്, മൂ​​​ത്ത സ​​ഹോ​​ദ​​ര​​ൻ ദാ​​​വൂ​​​ദി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള സു​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു പോ​​​ലീ​​​സി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. സ​​​ലിം കാ​​​ഷ്മീ​​​രി​​​യും കു​​​ടും​​​ബ​​​വും മും​​​ബൈ​​​യി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. പിതാവിനെ ക​​​ണ്ട മെ​​​ഹ്ജ​​​ബി​​​ൻ ഉ​​​ട​​​ൻ ത​​​ന്നെ രാ​​​ജ്യം​​​വി​​​ട്ടു.


ദാ​​​വൂ​​​ദ്, മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നീ​​​സ​​​സ് ഇ​​​ബ്രാ​​​ഹിം, ദാ​​​വൂ​​​ദി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​ൻ ഛോട്ടാ ​​​ഷ​​​ക്കീ​​​ൽ എ​​​ന്നി​​​വ​​​ർ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യി​​​ൽ ത​​​ന്നെ​​​യു​​​ണ്ടെ​​​ന്ന വി​​​വ​​​രം ഇ​​​ഖ്ബാ​​​ൽ പോ​​​ലീ​​​സി​​​നു ന​​​ല്കി​​​യി​​​രു​​​ന്നു. ദാ​​​വൂ​​​ദി​​​ന്‍റെ ക​​​റാ​​​ച്ചി​​​യി​​​ലു​​​ള്ള നാ​​​ലു വീ​​​ടു​​​ക​​​ളു​​​ടെ വി​​​ലാ​​​സ​​​വും ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.