പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
Thursday, September 21, 2017 12:00 PM IST
ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശ​ന്ത​നു ഭൗ​മി​ക്കി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും ആ​ല​പ്പു​ഴ​യി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഓ​ഫീ​സി​നു നേ​രേ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ലും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ദ​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ നി​ര​ന്ത​രം കൊ​ല്ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം അ​ര​ക്ഷി​ത​മാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് കെ​യു​ഡ​ബ്ലി​യു​ജെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ് ആ​ല​പ്പു​ഴ​യി​ലെ അ​ക്ര​മം. ഈ ​ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ഇ​ര​ക​ളാ​യ​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ തൊ​ഴി​ൽ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്നും പ്ര​തി​ഷേ​ധ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള കൈ​യ്യേ​റ്റ​ങ്ങ​ളെ അ​പ​ല​പി​ച്ച് പ്ര​മേ​യ​വും പാ​സാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.