കു​ടും​ബ​വ​ഴ​ക്ക്: മ​ക്ക​ൾ​ക്കു വി​ഷം ന​ല്കി പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു
Thursday, September 21, 2017 10:43 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ക്ക​ൾ​ക്കു വി​ഷം​ന​ല്കി പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. തേ​നി ആ​സാ​രി​പ​ട്ടി വീ​ര​ഭ​ദ്ര​ൻ, ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ രാം, ​ല​ക്ഷ്മ​ണ​ൻ (ര​ണ്ട​ര​ വ​യ​സ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പൊ​ക്ലൈ​ൻ ഡ്രൈ​വ​റാ​യ വീ​ര​ഭ​ദ്ര​ൻ സൂ​ലൂ​ർ കാ​ടാം​പ​ട്ടി​യി​ൽ കു​ടും​ബ​സ​മേ​തം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.


സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ൾ കു​ടും​ബം നോ​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഭാ​ര്യ പാ​ണ്ഡ്യ​റാ​ണി അ​ടു​ത്തി​ടെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു​പോ​യി. വീ​ര​ഭ​ദ്ര​ൻ പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും തി​രി​കേ വ​രാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്കു വി​ഷം​ന​ല്കി ഇ​യാ​ൾ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.