നഗരങ്ങളെ ബന്ധിപ്പിച്ചു കേന്ദ്രത്തിന്‍റെ ആഡംബര ഡബിൾ ഡെക്കർ ബസുകൾ
നഗരങ്ങളെ ബന്ധിപ്പിച്ചു കേന്ദ്രത്തിന്‍റെ ആഡംബര ഡബിൾ ഡെക്കർ ബസുകൾ
Wednesday, September 20, 2017 12:59 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു ദേ​ശീ​യ പാ​ത​ക​ളി​ലൂ​ടെ ആ​ഡം​ബ​ര ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും.
സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ൽ ദീ​ർ​ഘ​ദൂ​ര എസി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. കേ​ര​ള​ത്തി​ൽ ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട്-​കൊ​ച്ചി റൂ​ട്ടാ​ണ്.

കെ​എ​സ്ആ​ർ​ടി​സി ത​ന്നെ കി​ത​ച്ചോ​ടു​ന്ന കേ​ര​ള​ത്തി​ൽ കേ​ന്ദ്ര നി​ർ​ദേ​ശം എ​ത്ര​ത്തോ​ളം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് വ​ലി​യ ചോ​ദ്യ​മാ​ണ്. ഇ​ത്ത​രം ബ​സ് സ​ർ​വീ​സു​ക​ൾ സം​സ്ഥാ​നാന്തര റൂ​ട്ടു​ക​ളി​ൽ ഓ​ടി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ദീ​ർ​ഘ​ദൂ​ര ഡ​ബി​ൾ ​ഡെ​ക്ക​ർ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്രം സം​സ്ഥാ​നങ്ങൾക്കു നി​ശ്ചി​ത ശ​ത​മാ​നം ധ​ന​സ​ഹാ​യ​വും ഉ​റ​പ്പു വ​രു​ത്തും. ആ​ദ്യ മൂ​ന്നു വ​ർ​ഷ​ം സം​സ്ഥാ​നാന്തര ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ​ക്ക് കി​ലോ​മീ​റ്റ​റി​ന് 10 രൂ​പ നി​ര​ക്കി​ൽ സ​ഹാ​യം കിട്ടി യേക്കും.


കാ​റു​ക​ൾ ഉ​ൾ​പ്പെടെ സ്വകാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണു ഡ​ബി​ൾ ഡെ​ക്ക​ർ ബ​സു​ക​ൾ എ​ന്ന ആ​ശ​യം കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വയ്ക്കു​ന്ന​ത്.

ദേ​ശീ​യ പാ​ത​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ അ​നു​സ​രി​ച്ച് ബ​സ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ തലേ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 45 ശ​ത​മാ​നംവ​രെ കു​റ​വു​ണ്ട്്. അ​തേ​സ​മ​യം, കാ​ർ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽനി​ന്ന് 60 ശ​ത​മാ​നം കൂടി. കാ​ർ​യാ​ത്ര​ കു​റ​ച്ച് ബ​സ് യാ​ത്ര വ​ർ​ധിപ്പിച്ചില്ലെങ്കിൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ഭാ​രി​ച്ച ചെ​ല​വു​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.