മെഡിക്കൽ കോഴ: പരാതി അന്വേഷിക്കാൻ കേന്ദ്ര നിർദേശം
Wednesday, September 20, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​നു​വ​ദി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നും അ​ന്വേ​ഷ​ണ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി​യെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ അ​ഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ ഹ​വാ​ല ഇ​ട​പാ​ടി​ലൂ​ടെ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ കാ​ര്യം കെ.​സി വേ​ണു​ഗോ​പാ​ൽ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.


ഇ​തി​നു പി​ന്നി​ലെ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യി​ട്ടാ​ണ് ഇ​ക്കാ​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന​ത് കൊ​ണ്ട് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​നോ​ട് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.