സർക്കാർ പ്രസുകളെ ലയിപ്പിക്കും
Wednesday, September 20, 2017 11:56 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള പ​തി​നേ​ഴ് പ്ര​സ് യൂ​ണി​റ്റു​ക​ളെ അ​ഞ്ചെ​ണ്ണ​മാ​ക്കി ല​യി​പ്പി​ക്കാ​നും ന​വീ​ക​രി​ക്കാ​നു​മു​ള്ള നി​ർ​ദ്ദേ​ശ​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ന്യൂ​ഡ​ൽ​ഹി​യി​ലെ രാ​ഷ്‌ട്രപ​തി ഭ​വ​ൻ, മി​ന്‍റേറാ​റോ​ഡ്, മാ​യാ​പൂ​രി, മ​ഹാ​രാ​ഷ്‌ട്രയി​ലെ നാ​സി​ക്, പ​ശ്ചി​മ ബം​ഗാ​ളി​ലെ ടെം​പി​ൾ സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ പ്ര​സു​ക​ളി​ലാ​യി​രി​ക്കും മ​റ്റു​ള്ള​വ​യെ ല​യി​പ്പി​ച്ച് ന​വീ​ക​രി​ക്കു​ക.

ഈ ​പ്ര​സു​ക​ളു​ടെ പ​ക്ക​ലു​ള്ള അ​ധി​ക ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി​യാ​വും വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക. ല​യി​പ്പി​ച്ച ഗ​വ​ണ്‍മെ​ന്‍റ് പ്ര​സു​ക​ളു​ടെ മൊ​ത്തം ഭൂ​മി​യാ​യ 468.08 ഏ​ക്ക​ർ സ്ഥ​ലം​കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ലാ​ന്‍റ് ആ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ന് കൈ​മാ​റും. ച​ണ്ഡി​ഗ​ഢ്, ഭു​വ​നേ​ശ്വ​ർ, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പാ​ഠ​പു​സ്ത​ക അ​ച്ച​ടി​ശാ​ല​ക​ളു​ടെ 56.67 ഏ​ക്ക​ർ ഭൂ​മി അ​ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു തി​രി​ച്ചു ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.