റെയിൽവേ ജീവനക്കാർക്ക് ഉത്പാദനക്ഷമതാ ബോണസ്
Wednesday, September 20, 2017 11:56 AM IST
ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ത​പാ​ദ​ന​ക്ഷ​മ​താ ബോ​ണ​സ് ന​ൽ​കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. റെ​യി​ൽ​വേ​യു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഈ ​ആ​നു​കൂ​ല്യം.

ഗ​സ​റ്റ​ഡ് അ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് (ആ​ർ​പി​എ​ഫ്/​ആ​ർ​പി​എ​സ്എ​ഫ് ഒ​ഴി​കെ) 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​മാ​യി ബ​ന്ധ​പ്പി​ച്ചു​ള്ള ബോ​ണ​സാ​യി 78 ദി​വ​സ​ത്തെ വേ​ത​ന​ത്തി​ന് തു​ല്യ​മാ​യ തു​ക ന​ൽ​കു​ന്ന​തി​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.