അൽക്വയ്ദ ഭീകരൻ: ഷാ​​​നു​​​മാ​​​ൻ ഹ​​​ഖി​​​നെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Monday, September 18, 2017 12:18 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, ജാ​​​ർ​​​ഖ​​​ണ്ഡ്, ബി​​​ഹാ​​​ർ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് യു​​​വാ​​​ക്ക​​​ളെ ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ൽക്വ​​​യ്ദ​​​യി​​​ലേ​​​ക്കു റി​​​ക്രൂ​​​ട്ട് ചെ​​​യ്തെ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഷാ​​​നു​​​മാ​​​ൻ ഹ​​​ഖി(27)​​​നെ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി സി​​​ദ്ധാ​​​ർ​​​ഥ് ശ​​​ർ​​​മ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

ഡ​​​ൽ​​​ഹി സ്പെ​​​ഷ​​​ൽ സെ​​​ൽ പോ​​​ലീ​​​സാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. കി​​​ഴ​​​ക്ക​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​കാ​​​സ് മാ​​​ർ​​​ഗി​​​ൽ​​​നി​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഷാ​​​നു​​​മാ​​​നെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ അ​​​ൽക്വ​​​യ്ദ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ആ​​​ക്ര​​​മ​​​ണ പ​​​ര​​​ന്പ​​​ര​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ള്ള ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഇ‍യാ​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു പോ​​​ലീ​​​സ്. കൂ​​​ടാ​​​തെ ബി​​​ഹാ​​​റി​​​ലെ കി​​​ഷ​​​ൻ​​​ഗ​​​ഞ്ചി​​​ലും ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഹ​​​സാ​​​രി​​​ബാ​​​ഗി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലു​​​മാ​​​യി ഇ​​​യാ​​​ൾ അ​​​ൽക്വ​​​യ്ദ​​​യി​​​ലേ​​​ക്ക് റി​​​ക്രൂ​​​ട്ട് ചെ​​​യ്ത യു​​​വാ​​​ക്ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.