ആർജെഡി എംപി തസ്‌ലിമുദ്ദീനും ബിജെപി എംപി ചന്ദ് നാഥും അന്തരിച്ചു
ആർജെഡി എംപി തസ്‌ലിമുദ്ദീനും ബിജെപി എംപി ചന്ദ് നാഥും അന്തരിച്ചു
Sunday, September 17, 2017 11:40 AM IST
പാ​​​​​റ്റ്ന/​​​​​ജ​​​​​യ്പു​​​​​ർ: ബി​​​​​ഹാ​​​​​റി​​​​​ലെ ആ​​​​​ർ​​​​​ജെ​​​​​ഡി എം​​​​​പി മു​​​​​ഹ​​​​​മ്മ​​​​​ദ് ത​​​​​സ്‌​​​​​ലി‌​​​​​മു​​​​​ദ്ദീ​​​​​ൻ(74), രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ബി​​​​​ജെ​​​​​പി എം​​​​​പി മ​​​​​ഹ​​​​​ന്ത് ച​​​​​ന്ദ് നാ​​​​​ഥ്(61)​​​​​എ​​​​​ന്നി​​​​​വ​​​​​ർ ഇ​​​​​ന്ന​​​​​ലെ അ​​​​​ന്ത​​​​​രി​​​​​ച്ചു. ശ്വാ​​​​​സ​​​​​കോ​​​​​ശ സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു ത​​​​​സ്‌​​​​​ലി​​​​​മു​​​​​ദ്ദീ​​​​​ൻ ചെ​​​​​ന്നൈ​​​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

തൈ​​​​​റോ​​​​​യ്ഡ് കാ​​​​​ൻ​​​​​സ​​​​​റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മ​​​ഹ​​​ന്ത് ച​​​ന്ദ് നാ​​​ഥി​​​ന്‍റെ മ​​​​​ര​​​​​ണം. ബി​​​​​ഹാ​​​​​റി​​​​​ലെ അ​​​​​രാ​​​​​രി​​​​​യ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള എം​​​​​പി​​​​​യാ​​​​​യി ത​​​​​സ്‌​​​​​ലി​​​​​മു​​​​​ദ്ദീ​​​​​ൻ സീ​​​​​മാ​​​​​ഞ്ച​​​​​ൽ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​മു​​​​​ഖ മു​​​​​സ്‌​​​​​ലിം നേ​​​​​താ​​​​​വാ​​​​​ണ്. 1996ൽ ​​​ദേ​​​വ​​​ഗൗ​​​ഡ സ​​​ർ​​​ക്കാ​​​രി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ത​​​​സ്‌​​​​ലി​​​​മു​​​​ദ്ദീ​​​​ൻ എ​​​​​ട്ടു ത​​​​​വ​​​​​ണ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും അ​​​​​ഞ്ചു ത​​​​​വ​​​​​ണ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും വി​​​​​ജ​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 1969ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ലാ​​​ണു നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്ക് ആ​​​​​ദ്യ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ത്. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ആ​​​​​ൽ​​​​​വാ​​​​​ർ എം​​​​​പി​​​​​യാ​​​​​ണു മ​​​​​ഹ​​​​​ന്ത് ച​​​​​ന്ദ് നാ​​​​​ഥ്. മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ജി​​​​​തേ​​​​​ന്ദ്ര സിം​​​​​ഗി​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു 2014ലെ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ഹ​​​​​ന്ത് ച​​​​​ന്ദ് നാ​​​​​ഥ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.