കുടുംബവാഴ്ചയും ജനാധിപത്യവും ഒരുമിച്ചു നീങ്ങില്ല; വെങ്കയ്യ നായിഡു
കുടുംബവാഴ്ചയും ജനാധിപത്യവും  ഒരുമിച്ചു നീങ്ങില്ല; വെങ്കയ്യ നായിഡു
Saturday, September 16, 2017 12:01 PM IST
ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​വും കു​ടും​ബ​വാ​ഴ്ച​യും ഒ​രു​മി​ച്ചു മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. കു​ടും​ബാ​ധി​പ​ത്യം ചി​ല​ർ​ക്കു വ​ള​രെ രു​ചി​ക​ര​മാ​യി തോ​ന്നും. എ​ന്നാ​ൽ, അ​തു വ​ള​രെ മോ​ശം പ്ര​വ​ണ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ​യോ നേ​താ​വി​ന്‍റെ​യോ പേ​രെ​ടു​ത്തു പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു വെ​ങ്ക​യ്യ​യു​ടെ വി​മ​ർ​ശ​നം. എങ്കിലും രാ​ഷ്‌​ട്രീ​യ​ത്തി​ൽ കു​ടും​ബ​വാ​ഴ്ച​യെ​ക്കു​റി​ച്ചു കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ യു​എ​സി​ൽ പ​റ​ഞ്ഞ​തി​നുള്ള പ്രതികരണമായി ഇത്.

വ​ള​രെ ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ കു​ടും​ബ വാ​ഴ്ച നി​ല​വി​ലെ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കും. ഇ​ത് ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യെ​യും മ​ന​സി​ൽ വ​ച്ച​ല്ല പ​റ​യു​ന്ന​ത്. താ​നി​പ്പോ​ൾ രാ​ഷ്‌​ട്രീ​യ​ത്തി​നു പു​റ​ത്താ​ണെന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞ​ു .


മുൻ തെരഞ്ഞെടുപ്പു കമ്മീഷ ണർ എ​സ്.​വൈ. ഖു​റേ​ഷി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വെ​ങ്ക​യ്യ നാ​യി​ഡു. അ​തി​നി​ടെ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യുടെ പേ രിൽ കോ​ണ്‍ഗ്ര​സി​നെ വി​മ​ർ​ശി​ച്ചു ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്വ​ത​ന്ത്ര്യം ല​ഭി​ച്ച കാ​ലം മു​ത​ൽ കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ ന​ട​ക്കു​ന്ന​ത് കു​ടും​ബ​വാ​ഴ്ച​യാ​ണെ​ന്നാ​യി​രു​ന്നു അ​മി​ത്ഷാ​യു​ടെ പ​രി​ഹാ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.