മ​ഹ​ന്ത് ഭാ​സ്ക​ർ ദാ​സ് അന്തരിച്ചു
മ​ഹ​ന്ത് ഭാ​സ്ക​ർ ദാ​സ് അന്തരിച്ചു
Saturday, September 16, 2017 12:01 PM IST
അ​​​​യോ​​​​ധ്യ: പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള രാ​​​മ​​​ജ​​​ന്മ​​​ഭൂ​​​മി-​​​ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ർ​​​ക്ക​​​ക്കേ​​​സി​​​ലെ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ മ​​​​ഹ​​​ന്ത് ഭാ​​​​സ്ക​​​​ർ ദാ​​​​സ് അ​​​​ന്ത​​​​രി​​​​ച്ചു. അ​​​​യോ​​​​ധ്യ​​​​യി​​​​ലെ നി​​​​ർ​​​​മോ​​​​ഹി അ​​​​ഘാ​​​​ഡ​​​​യു​​​​ടെ മു​​​​ഖ്യ​​​​പു​​​​രോ​​​​ഹി​​​​ത​​​​നാ​​​​ണ് 90കാ​​​​ര​​​​നാ​​​​യ മ​​​​ഹ​​​​ന്ത് ഭാ​​​​സ്ക​​​​ർ ദാ​​​​സ്. ക​​​​ടു​​​​ത്ത ശ്വാ​​​​സ​​​​ത​​​​ട​​​​സമു​​​​ൾ​​​​പ്പെ​​​​ടെയുള്ള ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫൈ​​​​സാ​​​​ബാ​​​​ദി​​​​ലെ ഹ​​​​ർ​​​​ഷ​​​ൻ ഹൃ​​​ദ​​​യ​​​ചി​​​കി​​​ത്സാ​​​ല​​​യ​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന്ത്യം ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​ന്നോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ച്ച​​​​ക​​ഴി​​ഞ്ഞ് സ​​​​ര​​​​യൂ ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ൽ സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി.


1929ൽ ​​​​ഗോ​​​​ര​​​​ഖ്പുരി​​​​ലെ റാ​​​​ണി​​​​ദ​​​​ഗ് ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് ജ​​​​ന​​​​നം. 16-ാം വ​​​​യ​​​​സി​​​​ൽ നാ​​​​കാ ഹ​​​​നു​​​​മാ​​​​ൻ ഗ​​​​ഡി ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പൂ​​​​ജാ​​​​രി​​​​യാ​​​​യി. ഒ​​​​പ്പം മ​​​​ത​​​​പ​​​​ഠ​​​​ന​​​​വും തു​​​ട​​​ങ്ങി. ​നി​​​​ർ​​​​മോ​​​​ഹി അ​​​​ഘാ​​​​ഡ​​​​യി​​​​ലെ മ​​​​ഹ​​​ന്ത് ര​​​​ഘു​​​​നാ​​​​ഥ് ദാ​​​​സാ​​​​ണ് 1959 ലാണ് രാ​​​​മ​​​​ജ​​​​ന്മ​​​​ഭൂ​​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച് ആ​​​ദ്യം​​​ഹ​​​ർ​​​ജി ന​​​ൽ​​​കു​​​ന്ന​​​ത്. ഈ ​​​സ​​​മ​​​യ​​​ത്ത് അ​​​വി​​​ടെ പൂജാ​​​രി​​​യാ​​​യി​​​രു​​​ന്ന മ​​​​ഹ​​​​ന്ത് ഭാ​​​​സ്ക​​​​ർ ദാ​​​സും ഒ​​​പ്പം​​​ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ബ​​​റി​ മ​​​സ്ജി​​​ദാ​​​യി​​​രു​​​ന്നു പ്ര​​​ദേ​​​ശ​​​ത്തെ​​​ന്നു വാ​​​ദി​​​ച്ച് ആ​​​ദ്യ​​​മാ​​​യി ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രു​​​ന്ന ഹാ​​​സിം അ​​​ൻ​​​സാ​​​രി ഈ​ ​​വ​​​ർ​​​ഷം ആ​​​ദ്യ​​​മാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.