ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് വി​ഷം​ന​ല്കി യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു
Saturday, September 16, 2017 10:39 AM IST
കോ​യ​ന്പ​ത്തൂ​ർ: ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് വി​ഷം​ന​ല്കി യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു. പൊ​ള്ളാ​ച്ചി ജ​മീ​ൻ ഉൗ​ത്തു​കു​ളി അ​ണ്ണൈ ക​സ്തൂ​രി​ഭാ​യ് വീ​ഥി രാ​ജേ​ഷി​ന്‍റെ ഭാ​ര്യ വി​ദ്യ (25), ഇ​ര​ട്ട​മ​ക്ക​ളാ​യ ഭ​വി​ൻ, ഭ​വേ​ഷ് (ഒ​ന്ന​ര​വ​യ​സ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബ​നി​യ​ൻ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ രാ​ജേ​ഷ് രാ​വി​ലെ ജോ​ലി​ക്കു​പോ​യി വൈ​കു​ന്നേ​രം 4.30ന് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് വി​ദ്യ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.


തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​രും മ​റ്റും ചേ​ർ​ന്ന് വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു​ക​യ​റി വി​ദ്യ​യേ​യും അ​ന​ങ്ങാ​തെ കി​ട​ന്നി​രു​ന്ന കു​ട്ടി​ക​ളെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​രും മ​ര​ണ​മ​ട​ഞ്ഞ​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

ത​നി​യെ വീ​ടെ​ടു​ത്തു രാ​ജേ​ഷി​നും കൂ​ട്ടി​ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.