ഡ്രൈവിംഗ് ലൈസൻസിനും ആധാർ
ഡ്രൈവിംഗ് ലൈസൻസിനും ആധാർ
Friday, September 15, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഒ​രു​ക്കം. പാ​ൻ കാ​ർ​ഡ്, ഫോ​ണ്‍ന്പ​ർ എ​ന്നി​വ ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇത്. വിവരസാങ്കേതിക വകുപ്പിന്‍റെ ചുമതലയുള്ള കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദാ​ണ് ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്.

ഇ​ക്കാ​ര്യം ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നാണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞ​ത്. അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​മെ​ന്നാ​ണു വി​വ​രം. പാ​ൻ​കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​ത് വ​ഴി പ​ണം ത​ട്ടി​പ്പു​ക​ൾ​ക്കു ത​ട​യി​ടാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ ന്നും ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ഒ​​​​രാ​​​​ൾ​​​​ക്ക് ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ക​​​യാ​​​ണു പ്ര​​​​ധാ​​​​ന​ ല​​​​ക്ഷ്യം. ഡ്രൈ​​​വിം​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കു​​​​ന്ന​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​കാ​​​​ര പ​​​​രി​​​​ധി​​​​യി​​​​ൽ​​​പ്പെ​​​ട്ട വി​​​​ഷ​​​​യ​​​​മാ​​​​ണ്. ലൈ​​​സ​​​ൻ​​​സ് ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ൽ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പ​​​ല ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സു​​​ക​​​ൾ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത ഇ​​​​ല്ലാ​​​​താ​​​​കു​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.