ബംഗളൂരുവിൽ കൃതജ്ഞതാ ബലി
Wednesday, September 13, 2017 12:47 PM IST
ബം​ഗ​ളൂ​രു: ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​ൽ സ​ന്തോ​ഷം പ​ങ്കി​ട്ട് സ​ലേ​ഷ്യ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു പ്രോ​വി​ൻ​സി​ന്‍റെ​യും ക​ർ​ണാ​ട​ക കാ​ത്ത​ലി​ക് ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ​യും ബം​ഗ​ളൂ​രു അ​തി​രൂ​പ​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗ​ളൂ​രു സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ത്തീ​ഡ്ര​ലി​ലാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ. ബം​ഗ​ളൂ​രു ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ബ​ർ​ണാ​ർ​ഡ് മോ​റ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.