മം​ഗ​ളൂ​രു ഭ​ട്ക്ക​ലി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​യി​ടി​ച്ചു; മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, September 13, 2017 11:06 AM IST
മം​ഗ​ളൂ​രു: ഭ​ട്ക​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി ഡ്രൈ​വ​ർ മ​രി​ച്ചു. ഗോ​വ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മീ​ൻ ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി ജി.​എം.​നി​ഹാ​ദി അ​ബ്ദു​ള്ള​യാ​ണ്(35)​മ​രി​ച്ച​ത്. മൂ​ന്നു ബ​സും ഒ​രു ലോ​റി​യു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗ​ണേ​ശ് ബ​സും ലോ​റി​യും ആ​ദ്യം കൂ​ട്ടി​യി​ടി​ച്ചു.

അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന സു​ഗ​മ എ​ന്ന മ​റ്റൊ​രു ബ​സ് ആ​ദ്യം അ​പ​ക​ടം വ​രു​ത്തി​യ ബ​സി​നു പി​ന്നി​ലി​ടി​ച്ചു ത​ക​ർ​ന്നു. അ​തി​നു പി​ന്നാ​ലെ ഹു​ബ്ബ​ള്ളി ഭാ​ഗ​ത്തേ​ക്ക് കു​തി​ച്ച മ​റ്റൊ​രു ബ​സും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ലോ​റി​യു​മാ​യി ഇ​ടി​ച്ച ബ​സ് ഡ്രൈ​വ​ർ​മാ​രാ​യ നാ​ഗേ​ഷ് (32), സാ​ഹി​ബ്(58), ക്ലീ​ന​ർ ലോ​കേ​ഷ്(24), മൂ​ന്നു ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രാ​യ സ​ന്പ ശ​ങ്ക​ർ ഷെ​ട്ടി(65), നാ​രാ​യ​ണ ഷെ​ട്ടി(65), ദി​വ്യ നാ​ഗ​രാ​ജ് ഷെ​ട്ടി(34),സ​ഭാ​ഷ്(44), കെ.​പ്ര​ശാ​ന്ത്(38), ഗ​ണേ​ഷ് വെ​ങ്കി​ടേ​ഷ്(36), ശ​ങ്ക​ർ ഷെ​ട്ടി(65), മോ​ഹ​ൻ​ദാ​സ്(46),സി​ന്ദ്ര​ഷെ​ട്ടി(65), വി​ജ​യ് സു​ന്ദ​ര ഷെ​ട്ടി(50) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.