കേരളത്തിന്‍റെ അനുമതിയില്ലാതെ നദീസംയോജന പദ്ധതി നടപ്പാക്കില്ല
Tuesday, September 12, 2017 11:36 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ​ന്പ-​അ​ച്ച​ൻ​കോ​വി​ൽ-​വൈ​പ്പാ​ർ ന​ദീ സം​യോ​ജ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​ല്ല. ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന നാ​ഷ​ണ​ൽ വാ​ട്ട​ർ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി യോ​ഗം ഈ ​തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി.

തീ​രു​മാ​നം കേ​ര​ള​ത്തി​നു വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ഈ ​ന​ദി​ക​ളു​ടെ സം​യോ​ജ​ന​മെ​ന്ന പ​ദ്ധ​തി ഇ​നി അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് ഡ​ൽ​ഹി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ന്പ - അ​ച്ച​ൻ​കോ​വി​ൽ - വൈ​പ്പാ​ർ സം​യോ​ജ​ന പ​ദ്ധ​തി​ക്കു കേ​ര​ള​ത്തി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന​ത് മുൻ യോ​ഗം ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്ന​ത്തെ കേ​ന്ദ്ര മ​ന്ത്രി ഉ​മാ​ഭാ​ര​തി ന​ൽ​കി​യ ഉ​റ​പ്പ് യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സി​ൽ ചേ​ർ​ത്ത​തി​നെ​തി​രേ ത​മി​ഴ്നാ​ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ക​ത്തു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും യോ​ഗ ന​ട​പ​ടി​ക്ര​മം ഇ​ന്ന​ലെ അ​ന്തി​മ​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.


കേ​ര​ള​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സം​യോ​ജ​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഇ​പ്പോ​ഴ​ത്തെ കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​കൂ​ടി വ്യക്തമാക്കിയതാ യി മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​സാ​ധ്യ​മ​ല്ലെ​ന്നു താ​ൻ പ​റ​ഞ്ഞ​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.