രാഹുലിനെ വിമർശിച്ചു സ്മൃതി ഇറാനി: മറുപടി നൽകി കോണ്‍ഗ്രസ്
രാഹുലിനെ വിമർശിച്ചു സ്മൃതി ഇറാനി: മറുപടി നൽകി കോണ്‍ഗ്രസ്
Tuesday, September 12, 2017 1:06 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. രാ​ഹു​ലി​നെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ന്നും കു​ടും​ബ​വാ​ഴ്ച കൊ​ണ്ടു ന​രേ​ന്ദ്ര മോ​ദി​യെ മ​റി​ക​ട​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞ​ത്.

ക​ലി​ഫോ​ർ​ണി​യ​യി​ലെ ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​യി​രു​ന്നു സ്മൃ​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ. മ​റ്റൊ​രു രാ​ജ്യ​ത്തു ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന അ​പ​ല​പ​നീ​യ​മാ​ണ്. രാ​ഷ്‌‌​ട്രീ​യ​ത്തി​ലെ കു​ടും​ബ​വാ​ഴ്ച ഇ​ന്ത്യ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് രാ​ഹു​ൽ ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തി. ഇ​തൊ​രു രാ​ഷ്‌‌​ട്രീ​യ കു​ന്പ​സാ​ര​മാ​ണ്. ഇ​ന്ത്യ​യി​ലെ രാ​ഷ്‌‌​ട്രപ​തി ഒ​രു പി​ന്നോ​ക്ക കു​ടും​ബ​ത്തി​ൽ നി​ന്നാ​ണു വ​ന്ന​ത്. ഉ​പ​രാ​ഷ്‌‌​ട്രപ​തി ഒ​രു ക​ർ​ഷ​ക​ന്‍റെ മ​ക​നാ​ണ്.

ബി​ജെ​പി പ്ര​സി​ഡ​ന്‍റ് അ​മി​ത്ഷാ ഒ​രു രാ​ഷ്‌‌​ട്രീ​യ കു​ടും​ബ​ത്തി​ൽ നി​ന്ന​ല്ല വ​ന്ന​തെ​ന്നും സ്മൃ​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും ന​രേ​ന്ദ്ര മോ​ദി​യും വ​ന്പി​ച്ച വി​ജ​യം നേ​ടി. എ​ന്നാ​ൽ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ട്ടി അ​ന്പേ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു അ​മേ​ത്തി​യി​ൽ രാ​ഹു​ലി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞ​ത്. സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍ഗ്ര​സ് വ​ലി​യ പ​രാ​ജ​യ​മാ​യി മാ​റി​യെ​ന്ന് രാ​ഹു​ൽ തു​റ​ന്നു സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ലും രാ​ഹു​ൽ പ​രാ​ജ​യ​പ്പെ​ട്ടു. എ​തി​രാ​ളി​ക​ളെ കു​റ്റ​പ്പെ​ടു​ത്തി ഇ​ടം ക​ണ്ടെ ത്തൊ​നു​ള്ള ശ്ര​മ​മാ​ണു രാ​ഹു​ൽ ന​ട​ത്തു​ന്ന​തെ​ന്നും സ്മൃ​തി കു​റ്റ​പ്പെ​ടു​ത്തി.


എ​ന്നാ​ൽ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ധി​കം ഇ​ന്ത്യ​യെ അ​പ​മാ​ന​പ്പെ​ടു​ത്തി​യ​ത് മോ​ദി​യാ​ണെ​ന്നാ​യി​രു​ന്നു കോ​ണ്‍ഗ്ര​സി​ന്‍റെ മ​റു​പ​ടി. ബി​ജെ​പി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ് സ്മൃ​തി ഇ​റാ​നി പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്ത് ഇ​ന്ത്യ​യു​ടെ യ​ശ​സ് ഉ​യ​ർ​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ആ​രെ​ങ്കി​ലും വി​ദേ​ശ​ത്ത് ഇ​ന്ത്യ​യെ അ​പ​മാ​നി​ച്ചി​ട്ടു​ണ്ടെ ങ്കി​ൽ അ​ത് ന​രേ​ന്ദ്ര മോ​ദി മാ​ത്ര​മാ​ണ്. ഇ​തെ​ല്ലാം മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും അ​സു​ഖ​ക​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യാ​ണു വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.